ഭൂപാലകുലദീപ ദശരഥ മഹാരാജ

രാഗം: 

നാഥനാമാഗ്രി

താളം: 

ചെമ്പ

ആട്ടക്കഥ: 

സീതാസ്വയംവരം

കഥാപാത്രങ്ങൾ: 

ദൂതൻ

ശ്രീരാമചന്ദ്രമഭിഗമ്യ നിവേശ്യ മാലാം

കണ്‌ഠേഥ കുഞ്ചിതമുഖി സുമുഖീ ച തസ്ഥൗ

താവദ്വിദേഹ നരപാലനയച്ചു ദൂതം

ദൂതഃ സമേത്യ രഘുസൂനുസുതം ബഭാഷേ

ഭൂപാലകുലദീപ ദശരഥ മഹാരാജ

ആഭാസുരാംഗ ബഹുഭാഗ്യസിന്ധോ

ധന്യാംഗ നിന്നുടെ നന്ദനന്‍ ശ്രീരാമന്‍

നന്ദികലരും ഹരന്‍ തന്നുടയ ചാപം

മുനിവരന്‍ വാക്കിനാല്‍ ഖണ്‌ഡിച്ചു മിഥിലയില്‍

ജനകനൃപനോടു സഹ മരുവുന്നിതവിടെ

നിന്നോടീ വൃത്തങ്ങളൊക്കെയുമുരച്ചു

വരുവതിന്നായിങ്ങയച്ചു ഞങ്ങളെയും

മുനിവര കൃപാനിലയ ഗുരുകൃപകൊണ്ടുതേ

ഒരു നേരവും പീഡ വരികയില്ലിഹ മേ

തനയനാം രാമനും ലക്ഷ്‌മണനും കൂടെ

മുനിയോടു മേവുന്നു ജനകനൃപ സവിധേ

തിരശ്ശീല

അരങ്ങുസവിശേഷതകൾ: 

അരങ്ങത്ത് ഇപ്പോൾ പതിവില്ല.