ബാലനെങ്കിലുമിവന്‍

രാഗം: 

കാമോദരി

താളം: 

ചെമ്പ

ആട്ടക്കഥ: 

സീതാസ്വയംവരം

കഥാപാത്രങ്ങൾ: 

വിശ്വാമിത്രൻ

ബാലനെങ്കിലുമിവന്‍ ദശരഥസുതന്‍

ചാലമതിയാകുമിതു മുറിചെയ്‌വതിനായി

നിന്‍ മനോരഥമിന്നു കരയേറിടും

നന്മതിയതുള്ള നൃപനായക നൃപ

ശ്രീരാമനോട്‌:

രഘുതിലക പുരമഥന കാര്‍മ്മുകമിതു

സകലജനതരുണ കുലയേറ്റി മുറിയ്‌ക്ക

അർത്ഥം: 

സന്മനസ്സുള്ള നൃപനായകാ, ബാലനെങ്കിലും ദശരഥസുതനായ ഇവന്‍ ധാരാളം മതിയാകും ഇതുമുറിക്കുവാനായി. നൃപാ, നിന്റെ മനോരഥം ഇന്ന് സാധ്യമാവും. രഘുവംശത്തിന് അലങ്കാരമായുള്ളവനേ, ശിവന്റെ ചാപമായ ഇതിനെ കുലയേറ്റി മുറിക്കു.