രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
രാമനോട്:
തനയ ബാല രാമചന്ദ്ര വദനകാന്തിവിജിതചന്ദ്ര
മുനികുലേശനോടുകൂടെ പോകണമല്ലോ
അടലിലധികകുടിലരല്ലോ രജനിചരരുബാലക
പടുതയോടു കരുതിനിന്നു പടപൊരേണം നീ
ലക്ഷ്‌മണനോട്:
അരുണവംശതിലകബാല തരണിസദൃശ ലക്ഷ്‌മണ
വിരവിനോടു രാമനോടു കൂടെപ്പോക നീ
വിശ്വാമിത്രനോട്:
താപസേന്ദ്ര മഹിതചരിത കോപമരുതു കുശികതനയ
കൊണ്ടുപോക രാമമേനം ഇണ്ടലില്ല മേ
തവ ചരിത്രമറിവതിന്നു അവനിതന്നിലേവനുള്ളു
അവ മഹാമതേ നീയെന്നെ അവനിനിര്‍ജ്ജര
അരങ്ങുസവിശേഷതകൾ:
അരങ്ങത്ത് ഇവയൊന്നും പതിവില്ല. എങ്കിലും രാമലക്ഷ്മണന്മാർ അരങ്ങത്ത് ഇല്ലെങ്കിൽ ഇടതുവശത്തുകൂടെ പ്രവേശിച്ച് ദശരഥനെ വന്ദിക്കുന്നു. ദശരഥൻ പദം ആടുന്നു.