ഹന്ത രാഘവവീര

രാഗം: 

ഷൺ‌മുഖപ്രിയ

താളം: 

ചെമ്പട

ആട്ടക്കഥ: 

സീതാസ്വയംവരം

കഥാപാത്രങ്ങൾ: 

വിശ്വാമിത്രൻ

ഹന്ത രാഘവവീര ചൊല്ലുവനിതു തവ

ചിന്ത തെളിഞ്ഞു കേള്‍ക്ക സത്വരം

ബന്ധുവത്സലനായ ഗതൗമനിഹ മുന്നം

കാന്തായമഹല്യയോടുംകൂടെ

മരുവുന്നകാലത്തു ദേവേന്ദ്രനൊരുനാളില്‍

മുനിയിവിടെയില്ലാത നേരത്തു

വിരവൊടു വന്നവളെ സംഗമിച്ചുടനവന്‍

ഹൃദയമോദമോടും നടകൊണ്ടു

ഗൗതമനുടന്‍കണ്ടു കോപവും പൂണ്ടിട്ടു

തദനു നിഷ്‌ഫലമിന്ദ്രം ശപ്‌തവാന്‍

അഹല്യയുമനേകംനാള്‍ കല്ലായികിടപ്പാനായി

സഹസൈവ ശപിച്ചല്ലോ മുനിവര്യന്‍

ദശരഥസുതനായ രാമനുമിവിടെ മേലില്‍

വരുമളവില്‍ ശാപംപോയിടും

അതിനു നീയവള്‍ ശാപം പോക്കുവാനധുനൈവ

പാദത്താല്‍ ചവിട്ടുക ശ്രീരാമ

അരങ്ങുസവിശേഷതകൾ: 

ശ്രീരാമൻ കല്ലിൽ ചവിട്ടുംപ്പോൾ അഹല്യ പ്രത്യക്ഷപ്പെട്ട് എഴുന്നേറ്റ് നിന്നു അടുത്ത സ്തുതി പദം ആടുന്നു.