സുമതേ ഭൂമിപ കേള്‍ക്ക

രാഗം: 

സുരുട്ടി

താളം: 

അടന്ത

ആട്ടക്കഥ: 

സീതാസ്വയംവരം

കഥാപാത്രങ്ങൾ: 

വിശ്വാമിത്രൻ

സുമതേ ഭൂമിപ കേള്‍ക്ക ദശരഥസുതരിവര്‍

രാമലക്ഷ്‌മണരല്ലോ ഭീമബാഹുവിക്രമൗ

സുമതേ ഭൂപതേ വീര സ്വസ്‌തി ഭവതു തേ

എന്റെ യാഗരക്ഷയ്‌ക്കായി കൊണ്ടുപോന്നിവരെ ഞാന്‍

ചണ്‌ഡഭാനുവംശസ്യ തിലകൗ ചണ്‌ഡകോദണ്ഡൗ

രാമൻ മാര്‍ഗ്ഗമദ്ധ്യത്തില്‍ക്കൊന്നു താടകയേയും

സുബാഹുവാം മഹാവീര്യം കൊന്നു രാഘവന്‍ പിന്നെ

തിരശ്ശീല