Knowledge Base
ആട്ടക്കഥകൾ

ശ്രീരാമ സഹജനോടു

രാഗം: 

ദേവഗാന്ധാരം

താളം: 

ചെമ്പ

ആട്ടക്കഥ: 

സീതാസ്വയംവരം

കഥാപാത്രങ്ങൾ: 

വിശ്വാമിത്രൻ

സുരവരവചനത്താലസ്‌ത്രമൊക്കെക്കൊടുത്തൂ

മുനിവരനഥ വേഗാല്‍ രാഘവന്നായ്‌ത്തദാനീം

രജനിയൊഴിയുമപ്പോഴാശ്രമം പ്രാപ്യ താഭ്യാം
മുനിവരനഥ മോദാല്‍ രാമമീവണ്ണമൂചേ
 

ശ്രീരാമ സഹജനോടു മോരാതെയാറുദിനം

വീര എന്നാശ്രമം ചുറ്റി രക്ഷിയ്‌ക്ക

ഘോരരാം നിശിചരരുമതിനിടയില്‍

വരുമവരു വിരവൊടവരെക്കൊന്നു രക്ഷിയ്‌ക്ക യാഗം

നരവീര സുത രാമ നയവിനയസഹിത

മാമകം വാക്കു കേള്‍ക്ക