രാമ രഘുനന്ദന സുന്ദരാംഗ

രാഗം: 

മുഖാരി

താളം: 

ചെമ്പട

ആട്ടക്കഥ: 

സീതാസ്വയംവരം

കഥാപാത്രങ്ങൾ: 

ജനകൻ

വിശ്വാമിത്ര മുനീന്ദ്രനാത്തകുതുകം ചൊല്ലുന്ന വാക്കൊക്കെയും

വിശ്വാസത്തൊടു കേട്ടു കീര്‍ത്തികലരും രാജാ വിദേഹാധിപന്‍

ആശ്വാസം വളരുന്ന ചിത്ത നളിനീ മെത്തുന്ന കൗതൂഹലാല്‍

വിശ്വാമോദകരം വചോ ബഹുതരം മന്ദം ബഭാഷേ മഹാന്‍

രാമ രഘുനന്ദന സുന്ദരാംഗ യാമിനീ-

നായകമുഖ കോമളാകാര

കല്യാണിയാകുമെന്റെ കന്യകയെ ഞാന്‍

മല്ലീസായക തുല്യ തരുന്നേന്‍ തവ

ലക്ഷ്‌മണ ശുഭലക്ഷണ ലക്ഷ്‌മീസമ്പന്ന

ഇക്ഷുചാപസങ്കാശ സൗവര്‍ണ്ണവര്‍ണ്ണ

തനയയാമൂര്‍മ്മിളയെ തരുന്നേന്‍ തവ

മനുവംശതിലക മനോഹരാംഗ

ചണ്‌ഡാംശു വംശദീപ ഭരത കേള്‍

മാണ്‌ഡവിയെ നീ വരിച്ചുകൊള്‍ക

ശത്രുഘ്‌ന ശത്രുബലസൂദന ബാല

ശ്രുതകീര്‍ത്തിയെ നീ വരിച്ചുകൊള്‍ക

മനുവംശത്തിനും നിമിവംശത്തിനും

അനുരൂപമായിട്ടുള്ള സംബന്ധമിതു

മുനിവര്യനായ വിശ്വാമിത്രന്‍ തന്റെ

ഗുണമേറും കൃപകൊണ്ടു വന്നിതല്ലോ

തിരശ്ശീല

അരങ്ങുസവിശേഷതകൾ: 

അരങ്ങത്ത് ഇപ്പോൾ പതിവില്ല.