രാജീവദളലോചന രാമ

രാഗം: 

കാമോദരി

താളം: 

ചെമ്പട

ആട്ടക്കഥ: 

സീതാസ്വയംവരം

കഥാപാത്രങ്ങൾ: 

ദശരഥൻ

അഥ ദശരഥപുത്രാഃ ക്രീഡയന്തശ്ചരന്തഃ

പിതൃഹൃദിപരിതോഷം വര്‍ദ്ധയന്തോ നിതാന്തം

അധിഗതവരവിദ്യാഃ സ്വൈരമായ്‌ വാഴുമപ്പോള്‍

ദശരഥനൃപനേവം താന്‍ സുതാനാബഭാഷേ

പല്ലവി

രാജീവദളലോചന രാമ

കോമള രാജേന്ദോ രഘുപുംഗവ

അനുപല്ലവി

വന്നീടുകെന്റെ അരികില്‍ ഇന്നു നീ

എങ്ങുചെന്നുവരുന്നു ചൊല്ലുക

അനുബന്ധ വിവരം: 

അരങ്ങത്ത് ഈ രംഗങ്ങൾ ഒന്നും നടപ്പില്ല. അതിനാൽ അർത്ഥവും ഇവിടെ നൽകിയിട്ടില്ല