മാമുനിപുംഗവ താവകപദം തൊഴാം

രാഗം: 

ബിലഹരി

താളം: 

ചെമ്പട

ആട്ടക്കഥ: 

സീതാസ്വയംവരം

കഥാപാത്രങ്ങൾ: 

ശ്രീരാമൻ

കുശികസുതനിവണ്ണം ചൊന്നതും കേട്ടു രാജാ

കനിവൊടു വിധിപൂര്‍വ്വം സല്‌ക്കരിച്ചാശു സര്‍വ്വാന്‍

വശിജനവരനാകും താപസന്‍ രാമനോടും
ജനകപുരിസമീപം പ്രാപ രാമസ്‌തമൂചേ

മാമുനിപുംഗവ താവകപദം തൊഴാം

കോമളമാകുമീ ആശ്രമമേതെന്നും

മാമുനികളില്ലാതെ പോവാനെന്തൊരു ഹേതു

മമ വദ മഹാമതേ താപസ