പന്തേലും മുലയാളാം പൈന്തേന്‍മൊഴി

രാഗം: 

പുന്നഗവരാളി

താളം: 

ചെമ്പട

ആട്ടക്കഥ: 

സീതാസ്വയംവരം

ഏവം പറഞ്ഞു രഘുവീരനമോഘവീര്യന്‍

ശൈവം ധനുസ്സിനെയെടുത്തു മുറിച്ചശേഷം

താവദ്വിദേഹനരപാലസുതാ സമോദം

മന്ദം ജഗാമ രഘുപുഗവസന്നിധിം സാ

പന്തേലും മുലയാളാം പൈന്തേന്‍മൊഴി സീതാ

ബന്ധുരാംഗിതന്റെ ഭാഗ്യവൃന്ദമായ രാമന്‍

ത്യ്രംബക കരാദൃതമാം ഘോരമായ ചാപം

ത്യ്രംബരം ഖണ്‌ഡിച്ചോരാകുലം കൂടാതെ

ആരുമേയീവില്ലിനെ ഖണ്‌ഡിപ്പതിനായി

പാരിലൊരുവനുമില്ലെന്നെല്ലാം കരുതി

അല്ലല്‍ പാരം മനതാരിലെല്ലാര്‍ക്കുമുണ്ടായി

വില്ലിനെ മുറിച്ചവനു വല്ലഭാ ഇവളു

അല്ലാതൊരുവന്നും നല്‍കുന്നില്ലെന്നു നരേന്ദ്രന്‍

വല്ലാതെ സമയംചെയ്‌തെന്നല്ലലെല്ലാപേര്‍ക്കും

കാമനു കൊതി വളര്‍ക്കും കോമളതരാംഗന്‍

ശ്യാമളന്‍ രഘുകുലേശന്‍ രാമചന്ദ്രനിന്നു

പാരമായ കൈബലത്താല്‍ ഘോരമായ ചാപം

വീരര്‍ മൗലി ഖണ്‌ഡിയ്‌ക്കയാല്‍ പാരം മോദമുണ്ടായി

മന്നവര്‍മൗലിമണ്‌ഡനന്‍ ധന്യനായ രാമന്‍

തന്നോടെതിരില്ലൊരുവന്‍ മന്നിലോര്‍ത്തുകാണ്‍കില്‍

നിന്നുടയ ഭാഗ്യം തന്നെ വന്നു കാന്തനായ്‌

സുന്ദരി മാലയിടുക സുന്ദരന്‍ ഗളേ നീ

തിരശ്ശീല

അരങ്ങുസവിശേഷതകൾ: 

സീതാസ്വയംവരം. ഇത് കവിവാക്യമായി കരുതാം.