നിന്നോടിളപ്പെട്ടതിനാലിന്നെനിയ്‌ക്കില്ല

രാഗം: 

മദ്ധ്യമാവതി

താളം: 

ചെമ്പട

ആട്ടക്കഥ: 

സീതാസ്വയംവരം

കഥാപാത്രങ്ങൾ: 

പരശുരാമൻ

നിന്നോടിളപ്പെട്ടതിനാലിന്നെനിയ്‌ക്കില്ലവമാനം
മന്നവ തപസ്സു ചെയ്‌വാനിന്നി ഞാന്‍ പോകുന്നു രാമ

അർത്ഥം: 

ഇന്ന് നിന്നോട് പരാജയപ്പെട്ടതില്‍ എനിക്ക് അപമാനമില്ല. മന്നവാ, രാമാ, ഞാനിനി തപസ്സുചെയ്യുവാനായി പോകുന്നു.

അരങ്ങുസവിശേഷതകൾ: 

പദശേഷം ആട്ടം:-

പരശുരാമന്‍:‘ഭൂമിയില്‍ വന്നവതരിച്ച അങ്ങയുടെ വൈഷ്ണവതേജസ്സ് കാണുവാന്‍ ആഗ്രഹിച്ചിട്ടാണ് ഞാന്‍ അങ്ങയോടു കയര്‍ത്തത്. ഇനി ഞാന്‍ തപസ്സുചെയ്യുവാനായി പോകട്ടെ’

അന്യോന്യം വന്ദിച്ചശേഷം പരശുരാമന്‍ നിഷ്ക്രമിക്കുന്നു.

ദശരഥന്‍:(ശ്രീരാമനെ ആശ്ലേഷിച്ചിട്ട്) ‘ഇനി നമുക്ക് അയോദ്ധ്യയിലേക്ക് പോവുകതന്നെ’

ദശരഥനും രാമന്‍ലക്ഷ്മണന്‍മാരും സീതയും നിഷ്ക്രമിക്കുന്നു.

(ധനാശി)