ധരണീന്ദ്ര ചൊല്ലുവനഭിലാഷമതു

രാഗം: 

സൌരാഷ്ട്രം

താളം: 

മുറിയടന്ത

ആട്ടക്കഥ: 

സീതാസ്വയംവരം

കഥാപാത്രങ്ങൾ: 

വിശ്വാമിത്രൻ

ധരണീന്ദ്ര ചൊല്ലുവനഭിലാഷമതു

തരുമെന്നു ദൃഢമായി ചൊല്ലിയല്ലോ

പൊരുതായിട്ടൊരു യാഗം ചെയ്‌വതിനായങ്ങു

തരസാ കോപ്പുകള്‍കൂട്ടി ഇങ്ങുവന്നേന്‍

അജനന്ദന ദശരഥ നൃപതേ ജയ

ചാരുശീല വീര രിപുമര്‍ദ്ദന

അതിനെ മുടക്കീടുന്നിരുവര്‍ നിശാചര-

രതിഭീമബലമുള്ളവര്‍കളല്ലോ

അഭിധാനമവര്‍ക്കു മാരീചനെന്നു പിന്നെ

അഭയനായുള്ള സുബാഹുവെന്നും

അമരേന്ദ്രസമവീര്യ നിശിചരരെ കൊന്നി

ട്ടമലമാമെന്റെ യാഗം സാധിപ്പാനായി

സുമഹാപരാക്രമനായ നിന്റെ സുതന്‍

ശ്രീരാമനെക്കൂടെയയച്ചീടേണം

മതിമാന്‍ പരാക്രമിയായ വീര നീ

അധികം സത്യസന്ധനായുള്ളവനല്ലോ

സോദര്യനാകിയ ലക്ഷ്‌മണനോടും

സുതനായ രാമനെ കൂടെയയയ്‌ക്ക