ദശരഥ ധരണിപതിലക ജയ

രാഗം: 

മാരധനാശി

താളം: 

ചെമ്പട

ആട്ടക്കഥ: 

സീതാസ്വയംവരം

കഥാപാത്രങ്ങൾ: 

ജനകൻ

തദനു ദശരഥന്‍ താനാര്യനാം ഗുരുവിനോടും

ഭരതശത്രുഘ്‌നരോടും മിഥിലയില്‍ പുക്കുമോദാല്‍

ഉദിത കൗതുകനായപ്പോള്‍ ജനകരാജന്‍ നരേന്ദ്രം

വിരവിനോടെതിരേ വന്നാത്തമോദം ബഭാഷേ

ദശരഥ ധരണിപതിലക ജയ

ദിശിദിശി വിലസിത കീര്‍ത്തേ
 

വിശദ ഗുണാകര വീരജയ

കുശലനിവാസ ദയാലോ

മനസിജവൈരിശരാസനം തവ

തനയനഹോ മുറിചെയ്‌തു

തനയാമയീ മമ സീതാം

തവ തനയന്‍ രാമനുതരുവന്‍

നിര്‍മ്മലനാം ലക്ഷ്‌മണനും മമ

ഊര്‍മ്മിളയെത്തരുവേന്‍ ഞാന്‍

അരങ്ങുസവിശേഷതകൾ: 

അരങ്ങത്ത് ഇപ്പോൾ പതിവില്ല.