എന്തിനു സംശയം മാനസേ

രാഗം: 

പന്തുവരാടി

താളം: 

ചെമ്പട

ആട്ടക്കഥ: 

സീതാസ്വയംവരം

കഥാപാത്രങ്ങൾ: 

വിശ്വാമിത്രൻ

എന്തിനു സംശയം മാനസേ

പണ്ടു മന്ഥരയെ ഇന്ദ്രന്‍ കൊന്നല്ലോ

ഇന്ദ്രനില്ലാതെ പോവാനോര്‍ത്തവളെ

ഹന്ത സ ഭാര്‍ഗ്ഗവന്‍ കൊന്നല്ലോ

ബന്ധുരരൂപ ദശരഥാത്മജ

ചിന്തയില്‍ ദോഷമെന്നോര്‍ക്കൊല്ലാ

ചന്തമിയലും വില്‍ഞാണൊലി ചെയ്‌കില്‍
ഹന്ത മദിച്ചവള്‍ വന്നീടും