ഇടശ്ലോകം 1

രാഗം: 

നീലാംബരി

താളം: 

ചെമ്പ

ആട്ടക്കഥ: 

സീതാസ്വയംവരം

കഥാപാത്രങ്ങൾ: 

ജനകൻ

പരശുരാമന്‍ മഹാത്മാ ഏവമങ്ങേകുമപ്പോള്‍

പരവശോ ഭൂത്വാ പംക്തിസ്യന്ദനന്‍ മുന്നമേ താന്‍

പരപുരഞ്‌ജയനായുള്ള ഭാര്‍ഗ്ഗവം പീഡയോടും

ജരഠനാം ഭൂമിപാലന്‍ ചൊല്ലിനാന്‍ മന്ദം മന്ദം

അർത്ഥം: 

മഹാത്മാവായ പരശുരാമൻ ഇങ്ങനെ ദേഷ്യത്തോടെ പറയുന്ന സമയം, അത് കേട്ട് പരവശനായ വൃദ്ധദശരഥ രാജാവ്, പരശുരാമനോട് ഇപ്രകാരം മെല്ലെ പറഞ്ഞു.