അൽപ്പനായ രാജന്യകുമാര

രാഗം: 

ശങ്കരാഭരണം

താളം: 

ചെമ്പട

ആട്ടക്കഥ: 

സീതാസ്വയംവരം

കഥാപാത്രങ്ങൾ: 

പരശുരാമൻ

അൽപനായ രാജന്യകുമാര നീയെവിടെ

ഇപ്പോള്‍ പോവാനായി മാര്‍ഗ്ഗം ചോദിച്ചതു ചൊല്‍ക

അർത്ഥം: 

നിസ്സാരനായ രാജകുമാരാ, നീ ഇപ്പോള്‍ എവിടെ പോകാനുള്ള വഴിയാണ് ചോദിച്ചത്? പറയുക. (നിന്നെ ഞാൻ വിടില്ല എന്ന് വ്യഗ്യം.)

അരങ്ങുസവിശേഷതകൾ: 

ഇപ്പോള്‍ പോവാനായി മാര്‍ഗ്ഗം എന്നത് ഇപ്പോള്‍ പോവാനായി മാര്‍ഗ്ഗത്തെ എന്നും പാഠഭേദമുണ്ട്. രണ്ടും പാടാറുണ്ട്.