അസ്‌ത്രവര്‍ഷം നീ ചെയ്‌വതു

രാഗം: 

വേകട (ബേകട)

താളം: 

മുറിയടന്ത

ആട്ടക്കഥ: 

സീതാസ്വയംവരം

കഥാപാത്രങ്ങൾ: 

ശ്രീരാമൻ

അസ്‌ത്രവര്‍ഷം നീ ചെയ്‌വതു ബാണങ്ങള്‍ കൊണ്ടു

അത്ര ഞങ്ങള്‍ തടുത്തീടുന്നുണ്ടു താടകേ മൂഢേ

അരങ്ങുസവിശേഷതകൾ: 

താടക മായയാൽ മുമ്പിൽ നിന്നു മറഞ്ഞപ്പോൾ അവളെ കാണാതെ ശ്രീരാമൻ അമ്പരന്നു നിൽക്കുമ്പോൾ വിശ്വാമിത്രൻ പ്രവേശിച്ച്: “അല്ലയോ ശ്രീരാമ, രാക്ഷൈ മായയാൽ മറഞ്ഞിരിയ്ക്കയാണ്. അതാ അവൾ ആകാശത്തിൽച്ചെന്നു നിൽക്കുന്നത് കണ്ടാലും എന്ന് കാട്ടി അടുത്ത വിശ്വാമിത്രപദം ആടുന്നു