രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
ഹന്തശോക ഭാരാന്ധനാം ഭവാൻ
ചൊന്നവാക്കിനില്ല അപ്രിയമേതും
സന്ദേഹം വേണ്ടാ തവ നന്ദനനുളവാകിൽ
തന്നീടാ പാലിച്ചെങ്കിൽ ഇന്ദ്രാത്മജനല്ലഹം
അർത്ഥം:
കഷ്ടം! ദുഃഖഭാരത്താൽ വിവേകം നഷ്ടപ്പെട്ട് ഭവാൻ പറഞ്ഞ വാക്കുകളിൽ ഒട്ടും അപ്രിയമില്ല. എന്നാൽ സംശയം വേണ്ടാ, അങ്ങേയ്ക്ക് പുത്രൻ ഉണ്ടാവുകയാണേങ്കിൽ രക്ഷിച്ചുതന്നില്ലായെങ്കിൽ ഞാൻ ഇന്ദ്രപുത്രനല്ല.