വിധിമതം നിരസിച്ചീടാമോ

രാഗം: 

ഗൌളീപന്ത്

താളം: 

മുറിയടന്ത 14 മാത്ര

ആട്ടക്കഥ: 

സന്താനഗോപാലം

കഥാപാത്രങ്ങൾ: 

ബ്രാഹ്മണ പത്നി

വിധിമതം നിരസിച്ചീടാമോ വിദഗ്ദ്ധന്മാർക്കും?
വിധിമതം നിരസിച്ചീടാമോ?
അധിഗതമായതെല്ലാം അതിഖേദമോദജാലം
മതിഭേദംകൂടാതെകണ്ടനുഭവിക്കയല്ലാതെ,    (വിധി)

അഞ്ചാറുബാലരല്ലധികം ചാഞ്ചല്യമെന്നിയേ
അഞ്ചാ വിരിഞ്ച നികൃതിയാൽ പഞ്ചാഗ്നിതൃണംപോലെ
പഞ്ചത്വം ചരിച്ചല്ലോ തഞ്ചുംവിധിമതത്തിനന്തരം വന്നീടുമോ?    (വിധി)

[[സീമാവിരഹിതാനുഭാവൻ ഭീമ പ്രതിമൻ ശ്രീമാൻ ശ്രീബലഭദ്രരാമൻ
കാമാദികളുമിന്നു ആമെന്നിറിങ്ങിയില്ലാരും
ഭീമാനുജന്റെ മോഹം ഭീമാൽഭുതമൽഭുതം    (വിധി)]]

അർത്ഥം: 

വിദഗ്ദ്ധന്മാർക്കും വിധികല്പനയെ മാറ്റുവാൻ സാധിക്കുമോ? ഏറ്റവും ദുഃഖമായാലും സുഖമായാലും വന്നുകൂടുന്നതെല്ലാം മനമ്മാറ്റം കൂടാതെകണ്ട് അനുഭവിക്കയല്ലാതെ വിധികല്പനയെ മാറ്റുവാൻ സാധിക്കുമോ? ക്രൂരമായ ദൈവവിധിയാൽ പഞ്ചാഗ്നിയിൽ വീണ പുൽക്കൊടിപോലെ അഞ്ചോ ആറോ അല്ല, അതിലധികം ബാലന്മാരാണ് ഇതുപോലെ മരിച്ചുപോയത്. ഉണ്ടായ വിധികല്പനയ്ക്ക് മാറ്റം വരുമോ?