രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
ലക്ഷ്മീജാനേ ജയ ജയ ലക്ഷ്മീജാനേ!
അക്ഷീണഗുണകരുണാംബുധേ ലോകരക്ഷണൈകദക്ഷ ദാസ-
രക്ഷണലസൽകടാക്ഷ രക്ഷ രക്ഷ മോക്ഷദാക്ഷയയൗവന!
ഭിക്ഷുസേവ്യ പക്ഷിവര്യവാഹന വരദ ദുരിതഹരചരിത!
ചരണജിതകമല വിമലമണിസദന കദനവിരഹിത!
അർത്ഥം:
ലക്ഷ്മീപതേ, ജയിച്ചാലും. ലക്ഷ്മീപതേ, ജയിച്ചാലും. ക്ഷീണമില്ലാത്ത ഗുണത്തിന്റേയും കരുണയുടേയും സമുദ്രമായുള്ളവനേ, ലോകത്തെ രക്ഷിക്കുവാൻ കഴിവുള്ളവനേ, ദാസരെ രക്ഷിക്കുന്നവനേ, കുറയാത്ത സന്തോഷത്തോടും യൗവനത്തോടും കൂടിയവനേ, മഹർഷിമാരാൽ സേവിക്കപ്പെടുന്നവനേ, പക്ഷിശ്രേഷ്ഠൻ വാഹനമായുള്ളവനേ, വരങ്ങൾ നൽകുന്നവനേ, ദുരിതങ്ങളെ നശിപ്പിക്കുന്നതായ ചരിത്രത്തോടുകൂടിയവനേ, താമരയെ ജയിക്കുന്നതായ ചരണങ്ങളോടുകൂടിയവനേ, നിർമ്മലവും ദുഃഖരഹിതവും രത്നമയവുമായ ഗൃഹത്തിൽ വസിക്കുന്നവനേ, കടാക്ഷത്താൽ രക്ഷിച്ചാലും, രക്ഷിച്ചാലും.
അരങ്ങുസവിശേഷതകൾ:
കൃഷ്ണാർജ്ജുനന്മാർ പദം കലാശിപ്പിക്കുന്നതോടെ മഹാവിഷ്ണു ഇരുന്നുകൊണ്ടുതന്നെ അടുത്ത പദം അഭിനയിക്കുന്നു.