പോകുന്നേനെന്നാലഹമിനിയും

രാഗം: 

കാമോദരി

താളം: 

ചെമ്പട 16 മാത്ര

ആട്ടക്കഥ: 

സന്താനഗോപാലം

കഥാപാത്രങ്ങൾ: 

അര്‍ജ്ജുനന്‍

പോകുന്നേനെന്നാലഹമിനിയും അന്യലോകങ്ങളിലും

തിരഞ്ഞീടുവാനായി ലോകത്രിതയേ

ബാലകരുണ്ടെങ്കിലന്തണനാകുലംതീർത്തു നൽകീടുവാൻ

ഭുവനമൊന്നിലുമവനിസുരസുതരെത്തുപെട്ടില്ലെങ്കിലഹമിഹ

ദഹനശിഖയിലുടൻപതിച്ചു ദഹിക്കുമൽപവികൽപമെന്നിയേ

അരങ്ങുസവിശേഷതകൾ: 

ശേഷം ആട്ടം-

അർജ്ജുനൻ:(വന്ദിച്ചിട്ട്)’അല്ലയോ പിതാവേ, എന്നാൽ ഞാനിനി മറ്റുലോകങ്ങളിലും അന്വേഷിക്കുവാനായി പോകുന്നു. അവിടെനിന്നും ബ്രാഹ്മണബാലരെ ലഭിച്ചില്ലായെങ്കിൽ ഞാൻ അഗ്നിയിൽ ചാടി ദഹിക്കും, തീർച്ച.’

ഇന്ദ്രൻ:’നിന്റെ സുഹൃത്തായ ശ്രീകൃഷ്ണൻ നിന്നെ കൈവെടിയില്ല. സമാധാനത്തോടെ പോയാലും’

ഇന്ദ്രനെ വന്ദിച്ച് അർജ്ജുനനും, അർജ്ജുനനെ അനുഗ്രഹിച്ച് യാത്രയാക്കിക്കൊണ്ട്  ഇന്ദ്രനും നിഷ്ക്രമിക്കുന്നു.