പുരുഷോത്തമൻകൃഷ്ണന്റെ

രാഗം: 

ദേവഗാന്ധാരം

താളം: 

ചെമ്പ 10 മാത്ര

ആട്ടക്കഥ: 

സന്താനഗോപാലം

കഥാപാത്രങ്ങൾ: 

അര്‍ജ്ജുനന്‍

പുരുഷോത്തമൻകൃഷ്ണന്റെപുരിയിൽമരുവീടുന്ന

ധരണീസുരനൊൻപതുമക്കൾജനിച്ചപ്പൊഴേ

തരസാനീതരായിനിന്നാൽ കേൾക്ക പത്താമനിപ്പോൾ

ഉത്ഭവിച്ചോരർഭകനെ പിതൃപ്രഭോ നീ മമശരകൂടാൽ

കപടവശാലിന്നപഹൃതനായി തന്നീടുകിടാനീം വിരവോടു 

അർത്ഥം: 

പുരുഷോത്തമനായ ശ്രീകൃഷ്ണന്റെ പുരിയിൽ വസിക്കുന്ന ഒരു ബ്രാഹ്മണന്റെ ഒൻപതു പുത്രന്മാർ ജനിച്ചപ്പോൾ ഉടനെതന്നെ അങ്ങയാൽ കൊണ്ടുവരപ്പെട്ടു. പിതൃദേവാ, കേൾക്കുക. പത്താമതായി ഉണ്ടായ പുത്രനെ ഇപ്പോൾ അങ്ങ് എന്റെ ശരകൂടത്തിനുള്ളിൽ നിന്നും കപടത്താൽ അപഹരിച്ചു. കുട്ടികളെ വഴിപോലെ ഉടനെ വിട്ടുതരണം.