പരുഷവചനങ്ങൾമതി

രാഗം: 

ദേവഗാന്ധാരം

താളം: 

ചെമ്പ 10 മാത്ര

ആട്ടക്കഥ: 

സന്താനഗോപാലം

കഥാപാത്രങ്ങൾ: 

ധർമ്മരാജാവ് (യമൻ)

പരുഷവചനങ്ങൾമതി പറകപരമാർത്ഥം പരമ-
പൂരുഷപ്രിയസഖനു പാർക്കിലില്ലസാദ്ധ്യമൊന്നും

പഴുതേയെന്തേ കലഹിച്ചുവിളിച്ചു  സമരാർത്ഥം
പരിചിനൊടുതരുവൻ തവ പറഞ്ഞുകൊൾകവേണ്ടുന്നവ
 

ഏതൊരുഭൂദേവതനയനേതൊരുദേശം
നീതനായി നൂതനമെന്നാലഹംജാനേ ദൂതരുമേവംചെയ്യാ താനേ

അർത്ഥം: 

പരുഷവചനങ്ങൾ മതി. സത്യം പറയുക. ആലോചിച്ചാൽ കൃഷ്ണന്റെ പ്രിയസുഹൃത്തിന് അസാധ്യമായിട്ട് ഒന്നുമില്ല. വെറുതെ എന്തിനാണ് കലഹിച്ച് പോരിനുവിളിക്കുന്നത്? വേണ്ടത് പറഞ്ഞുകൊൾക. വഴിപോലെ തരാം. ഏതൊരു ബ്രാഹ്മണപുത്രൻ? ഏതൊരു ദേശത്തുനിന്ന്? പുതുതായി കൊണ്ടുവന്നതാണെങ്കിൽ ഞാൻ അറിയാതിരിക്കുകയില്ല. ദൂതന്മാരും തന്നിഷ്ടപ്രകാരം അങ്ങിനെ ചെയ്യുകയില്ല.