രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
നാഥ! ഭവച്ചരണ ദാസരാമിജ്ജനാനാം
ഏതാകിലും വരുമോ ബാധാ?
വീതശങ്കമെല്ലാരും ജാതാനന്ദം വാഴുന്നു;
ശരണാഗത ഭരണാവഹിതം തവ കരുണാമൃതമരുണാംബുജലോചനഃ
വന്ദേ ഭവൽ പാദാരവിന്ദേ സതതം
സുരവൃന്ദേശ! ഗിരീശാദിവന്ദ്യ!
അർത്ഥം:
നാഥാ, ഇവിടുത്തെ പാദദാസരായ ഈ ജനങ്ങൾക്ക് എന്തെങ്കിലും സങ്കടം വരുമോ? യാതൊരാശങ്കയും കൂടാതെ എല്ലാവരും സന്തോഷത്തോടുകൂടി വസിക്കുന്നു. ചെന്താമരക്കണ്ണാ, ആശ്രയിക്കുന്നവരെ സംരക്ഷിക്കുന്നതിൽ ദത്തശ്രദ്ധമാണല്ലോ അങ്ങയുടെ കാരുണ്യാമൃതം. ദേവേന്ദ്രൻ, ശ്രീപരമേശ്വരൻ ആദിയായവരാലും വന്ദിക്കപ്പെടുന്നവനേ, അങ്ങയുടെ താമരപ്പൂപോല്യുള്ള കാലടികളിൽ ഞാൻ വന്ദിക്കുന്നു.
അനുബന്ധ വിവരം:
ജാതാനന്ദം വാണീടുന്നു;
എന്ന് പാഠഭേദം ഉണ്ട്.