അന്ധകാരംകൊണ്ടത്ര ദേശവുംദിക്കും

രാഗം: 

നവരസം

താളം: 

ചെമ്പട

ആട്ടക്കഥ: 

സന്താനഗോപാലം

കഥാപാത്രങ്ങൾ: 

അര്‍ജ്ജുനന്‍

അന്ധകാരംകൊണ്ടത്ര ദേശവുംദിക്കും ഹന്ത വചിക്കാവല്ലേലേശവും

ബന്ധുരമൂർത്തേതവരൂപവും കാണാഞ്ഞിട്ടെന്തഹോ വചിക്കാവു താപവും

നാഥ മുകുന്ദ മുരാന്തക എങ്ങു ഭവാനുടെമുടിയെങ്ങു പാദമെങ്ങു എങ്ങുനീ?

അർത്ഥം: 

ഹോ! ഇവിടെ ഇരുട്ടുകൊണ്ട് ദേശവും ദിക്കും ഒട്ടും പറയാനാകുന്നില്ല. സുന്ദരശരീരാ, ഹോ! അങ്ങയുടെ രുപം കാണാഞ്ഞിട്ടുള്ള ദുഃഖവും പറയാവതല്ല. നാഥാ, മുകുന്ദാ, മുരാന്തകാ, എവിടെ? ഭവാന്റെ ശിരസ്സ് എവിടെ? പാദം എവിടെ? അങ്ങ് എവിടെ?