വിഷ്ടപാധിപൻ ശിഷ്ടപാലകൻ

രാഗം: 

ശങ്കരാഭരണം

താളം: 

ചെമ്പട 16 മാത്ര

ആട്ടക്കഥ: 

സന്താനഗോപാലം

കഥാപാത്രങ്ങൾ: 

ബ്രാഹ്മണൻ

വിഷ്ടപാധിപൻ ശിഷ്ടപാലകൻ
വിഷ്ടരശ്രവസ്സെന്നുടെ ദുഃഖം
കേട്ടിളകാഞ്ഞതെന്തെന്നൊട്ടും വിചാരിയാതെ
പൊട്ടാ! നീ ചാടിപ്പുറപ്പെട്ടതെത്രയും ചിത്രം!

അവിവേകീ! നീ ബത! നിർണ്ണയം!
അർജ്ജുന വീര്യനിധേ!

അർത്ഥം: 

പൊട്ടാ, ലോകാധിപനും സത്ഗുണവാന്മാരെ പരിപാലിക്കുന്നവനുമായ ശ്രീകൃഷ്ണൻ എന്റെ ദുഃഖം കേട്ടിട്ട് ഇളകാതിരുന്നത് എന്തുകൊണ്ടാണെന്ന് ഒട്ടും ആലോചിക്കാതെ നീ ചാടിപുറപ്പെട്ടത്ത് ഏറ്റവും വിചിത്രം തന്നെ. കഷ്ടം! അർജ്ജുനാ, വീര്യനിധേ, നീ തീർച്ചയായും ആലോചനയില്ലാത്തവൻ തന്നെ.

അരങ്ങുസവിശേഷതകൾ: 

ചെമ്പട 16 മാത്ര കാലം തള്ളി പാടണം