രംഗം 6 ധർമ്മരാജാവിന്റെ ആസ്ഥാനം

ആട്ടക്കഥ: 

സന്താനഗോപാലം

ബ്രാഹ്മണന്റെ ശകാരം കേട്ട് അർജ്ജുനൻ ഉടൻ തന്നെ യമലോകത്ത് എത്തി ധർമ്മരാജാവിനോട് ബ്രാഹ്മണബാലനെ തരുവാൻ ആവശ്യപ്പെടുന്നു. യമരാജാവാകട്ടെ ദ്വാരകയിലെ ബ്രാഹ്മണകുമാരന്റെ മരണം ഞാൻ അറിഞ്ഞിട്ടില്ല, എന്റെ അറിവോടുകൂടിയല്ലാതെ യമകിങ്കരന്മാർ കർമ്മം ചെയ്യുകയുമില്ല എന്ന് അരുളിച്ചെയുന്നു. ശ്രീകൃഷ്ണനോട് ചെന്ന് ചോദിക്കാൻ ആവശ്യപ്പെടുന്നു. അർജ്ജുനൻ യമലോകത്ത് നിന്നും പോരുന്നു. ഇത്രയും ആണ് ഈ രംഗത്തിൽ ഉള്ളത്.

ഈ രംഗവും അടുത്ത രംഗവും സാധാരണ കളിക്കാറില്ല.