പത്താമനുണ്ണിയെക്കാത്തു

രാഗം: 

കാമോദരി

താളം: 

ചെമ്പട 16 മാത്ര

ആട്ടക്കഥ: 

സന്താനഗോപാലം

കഥാപാത്രങ്ങൾ: 

അര്‍ജ്ജുനന്‍

പത്താമനുണ്ണിയെക്കാത്തുതരാമെന്നു പൃഥ്വീസുരനോടുസത്യംചെയ്തു

സത്യത്രാണാർത്ഥംപിണങ്ങും ഹരിയോടു

പാർത്ഥിനില്ലേതും സന്ദേഹമുളളിൽ 

ശമനപത്തനത്തിലാത്ത ജാവമോടദ്യ തിരഞ്ഞു ബാലകർ 

അമരസാർത്ഥപുരത്തിലത്ര തദർത്ഥമവ മദാഗമമിതു

അർത്ഥം: 

പത്താമത്തെ ഉണ്ണിയെ കാത്തുതരാമെന്ന് ബ്രാഹ്മണനോട് ഞാൻ സത്യം ചെയ്തു. സത്യപരിപാലനത്തിനായി കൃഷ്ണനോടുപോലും ഈ പാർത്ഥൻ പിണങ്ങും, ഉള്ളിൽ സംശയമില്ല. ഞാനിപ്പോൾ യമപുരിയിലും പോയി കുട്ടികളെ തിരഞ്ഞു. ബാലരെ തിരയാനായിട്ടാണ് ഞാൻ ഇവിടെയും വന്നത്.