ത്രൈലോക്യൈകനായകൻ

രാഗം: 

കാമോദരി

താളം: 

ചെമ്പട 16 മാത്ര

ആട്ടക്കഥ: 

സന്താനഗോപാലം

കഥാപാത്രങ്ങൾ: 

ഇന്ദ്രൻ

ത്രൈലോക്യൈകനായകൻ ത്രിവിക്രമൻ മമാനുജൻ

ലീലാമാനുഷൻ ഗോവിന്ദൻ ഭൂതലംതന്നിൽ

കാലേജനിച്ചതിൽപിന്നെ ബാലകഹരണംചെയ്തില്ലാ ഭൂതലാലഹം

കാലാരി കഴലാണ സത്യമിദം മദ്വചനം കുരുവര!

അർത്ഥം: 

മൂന്നുലോകങ്ങൾക്കും ഏകനാഥനും ത്രിവിക്രമനുമായ മഹാവിഷ്ണു എന്റെ അനുജനായി മാനുഷവേഷത്തിൽ ഭൂതലത്തിൽ ജനിച്ചതിൽ പിന്നെ ഞാൻ ഭൂമിയിൽ നിന്നും ബാലന്മാരെ കൊണ്ടുപോന്നിട്ടില്ല. കുരുശ്രേഷ്ഠാ, ശ്രീപരമേശ്വരന്റെ തൃപ്പാദങ്ങളാണെ ഞാൻ പറയുന്നത് സത്യമാണ്.