കല്യാണാലയേ

രാഗം: 

സാവേരി

താളം: 

മുറിയടന്ത – ദ്രുതകാലം

ആട്ടക്കഥ: 

സന്താനഗോപാലം

കഥാപാത്രങ്ങൾ: 

ബ്രാഹ്മണൻ

കല്യാണാലയേ! ചെറ്റും അല്ലൽകരുതീടായ്ക
മല്ലാക്ഷി! പീഢിപ്പിയ്ക്കൊല്ല നീ എന്നെയും
വില്ലാളി വിജയനെ വിരവിൽ വരുത്തുവാനായ്‌
വല്ലഭേ! ഗമിക്കുന്നേൻ വരുവൻ വൈകാതെ ഞാൻ
കലയ ധൈര്യം ഓമലേ! കമനീയശീലേ!

അർത്ഥം: 

നന്മയ്ക്ക് ഇരിപ്പിടമായുള്ളവളേ, ഒട്ടും ദുഃഖം വിചാരിക്കരുത്. സുന്ദരീ, നീ എന്നേയുംകൂടി പരിഭ്രമിപ്പിക്കരുതേ. വില്ലാളിയായ വിജയനെ വരുത്തുവാനായി ഉടനെ പോകുന്നു. വല്ലഭേ, ഞാൻ വൈകാതെതന്നെ വരും. ഓമലേ, മനോഹരമായ ശീലങ്ങളോടുകൂടിയവളേ, ധൈര്യമായിരിക്കു.

അനുബന്ധ വിവരം: 

ബ്രാഹ്മണൻ:(ദാസിയെ വിളിച്ചുവരുത്തി പത്നിയെ പരിചരിക്കുവാൻ ഏർപ്പാടാക്കിയശേഷം പത്നിയോടായി)’ഒട്ടും പരിഭ്രമിക്കേണ്ടാ. ഞാൻ ഉടനെതന്നെ മടങ്ങിയെത്താം’ എന്ന് പത്നിയെ ആശ്വസിപ്പിച്ചശേഷം ബ്രാഹ്മണൻ പെട്ടന്ന് പിന്നോട്ടുമാറി നിഷ്ക്രമിക്കുന്നു.