കണ്ടുകണ്ടു മുകിൽവർണ്ണധാംനി

ആട്ടക്കഥ: 

സന്താനഗോപാലം

കണ്ടുകണ്ടു മുകിൽവർണ്ണധാംനി കുടികൊണ്ടു വിസ്മയവിശേഷമുൾ-

ക്കൊണ്ടു മോദമതി പാണ്ഡുപുത്രനൊടു പത്മനേത്രനരുളുംവിധൗ!

കണ്ഠഭാവരഹിതസ്സ ദാരുകനുടൻതെളിച്ചു രഥമാശു വൈ-

കുണ്ഠഗോപുരസമീപമൻപൊടു നിനായ തൗ ഹരിധനഞ്ജയൗ