രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
ജഗാദ മന്ദം ഗജരാജഗാമിനി
ഗതാ മുകുന്ദസ്യ പദാരവിന്ദം
സ്വസോദരം പ്രാപ്തദരം ദരോദരീ
മോക്തും ശുചാ മേചകചാരുകുന്തളാ
വല്ലഭ! മമ സോദരൻ തന്നെ ഭവാനിന്നു
കൊല്ലരുതേ കരുണാവാരിധേ
മല്ലലോചന നിന്നുടെ പാദാംബുജം
അല്ലലകലുവാൻ കൈതൊഴുന്നേൻ.
ചില്പുരുഷ! നിന്നുടെ പ്രഭാവം പാർത്തുകണ്ടാൽ
അല്പനാകുമിവൻ അറിയുമോ
ചിന്മയാകൃതേ നീയിന്നിവനെ ഹനിക്കിലോ
എന്മൂലമെന്നു വന്നീടുമല്ലൊ.
എങ്കലൊരു കരുണയുണ്ടെങ്കിലിവനെ
ശങ്ക വെടിഞ്ഞു കൈ വെടിഞ്ഞാലും