രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
ഉക്ത്യേതി വൈണികമുനിസ്സ തദാന്തരീക്ഷം
വിജ്ഞാപ്യ ഭൂമിരമണം സഹസാദ്ധ്യാരുക്ഷൽ
ഭ്രൂഭംഗഭീഷണവിഖൂർണ്ണിത നേത്രയുഗ്മോ
രുഗ്മിർജ്വലന്നഥ രുഷാ ഗിരമുജ്ജഗാര
താത തവ പാദയുഗമാദരേണ വന്ദേ
ചേതസി വളർന്നീടുന്നു കോപമിഹ പാർത്താൽ
ഹന്ത! താപസന്മാരുടെ വാക്കു കേട്ടു നീയും
എന്തിതേവമുറച്ചിതു ചിന്തിയാതെ വീര!
ഭൂപവരനാകും തവ നന്ദിനിയെയിന്നു
ഗോപപാലപാശകന്നോ നൽകീടുന്നു?
ജാതിയേതെന്നുമുണ്ടോ പാർത്തു കാൺകിലിന്നു
പൂതനയെ ഹനിച്ചോരു പാപനാമവന്നു
എത്രയും പരിഹാസമവനുടെ ചരിത്രം.
ക്ഷ്ത്രിയ പുത്രിയ്ക്കു പാർത്താൽ വല്ലവനോ പാത്രം
മേദിനീന്ദ്ര നിന്നുടയ കാലിണ വന്ദേഹം
ചേദിനാഥനു കൊടുപ്പാൻ എന്തിഹ സന്ദേഹം?