മൂഢ ചേദിപ നിന്നുടെ ഹൃദി

രാഗം: 

ഘണ്ടാരം

താളം: 

മുറിയടന്ത

ആട്ടക്കഥ: 

രുഗ്മിണി സ്വയംവരം

കഥാപാത്രങ്ങൾ: 

ശ്രീകൃഷ്ണൻ

മൂഢ ചേദിപ നിന്നുടെ ഹൃദി രൂഢമായൊരു പൌരുഷം

കൂടുമോ ഹരിയോടു സമ്പ്രതി? പാടവങ്ങളും ഇന്നെടോ?

ശഠ! കഠോര! കുഠാരധാരയിലുടനെ നിന്നുടലാകവേ

പടയില്‍വടിവോടു പൊടിപെടുംപടി ത്ധടുതി വന്നു തടുക്കയാൽ

അരങ്ങുസവിശേഷതകൾ: 

കൃഷ്ണൻ തേരിൽ നിന്നിറങ്ങി രുഗ്മിണിയെ മാറ്റിനിർത്തി പദം.