നരവരശിഖാമണേ

രാഗം: 

ആഹരി

താളം: 

ചെമ്പട

ആട്ടക്കഥ: 

രുഗ്മിണി സ്വയംവരം

കഥാപാത്രങ്ങൾ: 

ഭീരു

നരവരശിഖാമണേ! പരിപാഹി നാഥ

പരബലനിരാകരണ പടുതരപരാക്രമ!

മേദിനിപാലരുടെ സദസി ബത വന്നു തവ

സോദരിയെ വിരവിലൊരു 

യാദവൻ കൊണ്ടുപോയി.

മാധവായുധമേറ്റു മാനം വെടിഞ്ഞു യുധി

ആധിയോടോടിനാരഖിലനരപാലരും

കൂർത്തശരമേല്ക്കയാൽ ആർത്തനായ് വന്നു ഞാൻ

പാർത്ഥിവ ഭവാനോടു വാർത്തയിതു ചൊല്ലുവാൻ