കാമപാലക സോമഫാലക

രാഗം: 

കാനക്കുറുഞി

താളം: 

പഞ്ചാരി

ആട്ടക്കഥ: 

രുഗ്മിണി സ്വയംവരം

കഥാപാത്രങ്ങൾ: 

സാത്യകി

കാമപാലക! സോമഫാലക!

രാമ ഭാസുര രമണീയക

അരികൾ ചെയ്തതും പെരുതെന്നാകിലും

അരുതു സാഹസമരവിന്ദേക്ഷണ

ലോലമാരുതൻ ലീല ചെയ്യുംബോൾ

തൂലരാശികൾ ചാലെ നിൽക്കുമോ

വൈരീവീരരെ ശൗരി വെന്നുടൻ

വീരലക്ഷ്മിയോടാരാൽ വന്നീടും