ആശ്രയം തരുണിയ്ക്കു ഞാൻ

രാഗം: 

ഘണ്ടാരം

താളം: 

മുറിയടന്ത

ആട്ടക്കഥ: 

രുഗ്മിണി സ്വയംവരം

കഥാപാത്രങ്ങൾ: 

ശ്രീകൃഷ്ണൻ

ആശ്രയം തരുണിയ്ക്കു ഞാൻ

കിതവാഗ്രഹം യദി ജീവിതേ

സാശ്രുവായ് പരമാർത്തിയോടുടനാശ്രയിക്കണമെന്നെ നീ

അശനിപതനസമാനമാകിയ മുഷ്ടിപാദമിതെന്നുടെ

വിശസനം തവ ചെയ്തിടും ധ്രുവമിതരഥാ നീ ചെയ്കിലോ

അരങ്ങുസവിശേഷതകൾ: 

യുദ്ധവട്ടം. യുദ്ധത്തിൽ ശിശുപാലൻ കൃഷ്ണന്റെ ശരവർഷമേറ്റ് തോറ്റോടുന്നു. കൃഷ്ണൻ രുഗ്മിണി സമേതനായ് തേരിലേറി യാത്രയാവുന്നു.