അരുതരുതഹോ

രാഗം: 

കേദാരഗൌഡം

താളം: 

ചെമ്പ

ആട്ടക്കഥ: 

രുഗ്മിണി സ്വയംവരം

കഥാപാത്രങ്ങൾ: 

രുഗ്മി

അരുതരുതഹോ ശോകമനുചരരേ

വിരവിനോടു കാൺക മമ കരബലമിതധുനാ

ദിക്പതികളൊന്നിച്ചു പൊരുവതിനു വരികിലും

നിൽക്കയില്ലെന്നോടു നിർണ്ണയമിദാനീം.

ഖലകുലോത്തമനാകും ഗോപാലഹതകനെ

കൊലചെയ്തീടായ്കിലോ രുഗ്മിയല്ലേഷ ഞാൻ

അരങ്ങുസവിശേഷതകൾ: 

രുഗ്മി ശ്രീകൃഷ്ണനെ വധിക്കാനായി വാളെടുത്ത് പുറപ്പെടുന്നു.