രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
മോഹിന്യാ വാക്യമേവം സപദി ചെവികളില്‍ പുക്കനേരം കഠോരം
മോഹിച്ചുര്‍വ്യാം പതിച്ചു ക്ഷിതിപതിരധികം വിഹ്വലസ്താപഭാരാല്‍
മോഹം തീര്‍ന്നാശു പിന്നെ പ്രണതജനപരിത്രാണശീലാ വിഭോ! മാം
പാഹി ശ്രീപദ്മനാഭ, ദ്രുതമിതി വിലലാപാർദ്ദിതം ദീനദീനഃ
നാഥാ ജനാര്‍ദ്ദന! സാദരം ഭൂതദയ
ബോധാനന്ദാത്മക ഹരേ!
കണ്ണുനീരല്പവും കണ്ണിലുളവാകാതെ
ഉണ്ണിയുടെ ഗളമധുനാ ഖണ്ഡിപ്പതുമെങ്ങിനെ ഞാന്‍?
ദുഷ്ടാത്മികേ, മോഹിനീ കഷ്ടമയ്യോ നിന്‍റെ മൊഴി
ദുഷ്ടജനങ്ങള്‍ കേള്‍ക്കിലും നിഷ്ഠുരമതീവ ഘോരം
ദൃഷ്ടിപ്രിയനാം എന്നോമല്‍ക്കുട്ടിപ്പൈതല്‍ തന്നിലഹോ
പുഷ്ടവൈരമെന്തിതഹോ കഷ്ടമയ്യോ കഷ്ടം