രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
ഇത്ഥം വൈവസ്വതം തം നിജ പുരിയിലയച്ചഞ്ജസാ പത്മജന്മാ
പ്രീത്യാ നിര്‍മ്മിച്ചു നല്ലോരമലശശിമുഖീം മോഹിനീം ഭാമിനീം സാ
ഗത്വാ സാകേതപുര്യന്തിക വിപിനതലേ ബ്രഹ്മവാചാ വസിച്ചു
പ്രാപ്തോ നായാട്ടിനായിട്ടവനിപതിവരസ്തത്ര രുഗ്മാംഗദാഖ്യന്‍
കല്യാണാംഗിയണിഞ്ഞീടുമുല്ലാസ ശാലിനി
കല്യാണഗുണമോഹിനി കല്യാണാംഗീ
പഞ്ചബാണനഞ്ചീടുന്ന പുഞ്ചിരിയും ചാരു-
ചഞ്ചലാപാംഗവും കിളികിഞ്ചിതവും
നീണ്ടിരുണ്ടു ചുരുണ്ടൊരു കുന്തളവും കാമന്‍
വീണ്ടുമാശപൂണ്ടീടുന്ന കൊങ്കരണ്ടും
മിന്നല്‍പോലെ മിന്നിടുന്ന രൂപത്തെയും കണ്ടു
മന്നവനും ആശപൂണ്ടു നിന്നു നേരെ
അരങ്ങുസവിശേഷതകൾ:
നായാട്ടിനു വനത്തിൽ പോയി നായട്ട് കഴിഞ്ഞ് വഴിയിൽ രുഗ്മാംഗദൻ വിശ്രമിക്കുകയാണ്. ആ സമയം മോഹിനി സാരിനൃത്തത്തോടെ പ്രവേശിക്കുന്നു. രുഗ്മാംഗദൻ വലത്ത് പീഠത്തിൽ ഇരിക്കുന്നു.