സുമശരസുഭഗശരീര

രാഗം: 

ആനന്ദഭൈരവി

താളം: 

ചെമ്പട 16 മാത്ര

ആട്ടക്കഥ: 

രുഗ്മാംഗദചരിതം

കഥാപാത്രങ്ങൾ: 

മോഹിനി

സാകേതാധീശനോടങ്ങിനെ സപദി മുദാ ചേര്‍ന്നു കേളീവിലാസല്‍

ലോകേശാ ദേശചിന്താമപി ച ബത മറന്നെത്രനാള്‍ മോഹിനീ സാ

സാംകാംക്ഷം തത്രമേവും മഹിതഗുണമെഴും വൃശ്ചികേമാസി വന്നോ-

രേകാദശ്യാം പ്രഭാതേ പ്രിയതമമവനീനാഥ മേവം ബഭാഷേ

സുമശരസുഭഗശരീര! മമ

രമണ പയോധിഗംഭീര!

സുമശര സമ  സുവിഹാര മമ

വരികരികില്‍ നീ മോദാല്‍    

ചിത്തജ കേളിയിലിഹ മേ ചെറ്റും

തൃപ്തി വരുന്നില്ല അകമേ

ക്ഷത്രിയകുല സുതിലക കേള്‍ക്ക

അത്ര സദയ  സുഖം മേ

അരങ്ങുസവിശേഷതകൾ: 

വൃശ്ചികമാസത്തിലെ ഏകദാശി നാൾ പ്രഭാതസമയം. വലതുവശത്ത് ധ്യാനിച്ചിരിക്കുന്ന രുഗ്മാംഗദന്റെ ഇടത് ഭാഗത്തിലൂടെ മോഹിനി പ്രവേശിച്ച് പദം.