സാരസഭവാത്മജ നാരദമഹാമുനേ

രാഗം: 

മദ്ധ്യമാവതി

താളം: 

ചെമ്പ

ആട്ടക്കഥ: 

രുഗ്മാംഗദചരിതം

കഥാപാത്രങ്ങൾ: 

യമൻ (ധർമ്മരാജാവ്)

സാരസഭവാത്മജ! നാരദമഹാമുനേ!

ചാരുത കലര്‍ന്ന പദതാരിണ തൊഴുന്നേന്‍

ഏതൊരു ദിഗന്തരാച്ചേതസി മുദാ സുകൃത-

പാകവിഹിതാഗമന ഭാസുരതപോനിധേ!

പാര്‍ത്തലത്തിലെന്തൊരു വാര്‍ത്ത വിശേഷിച്ചിഹ

പാര്‍ത്ഥിവവരകൃത യുദ്ധമെങ്ങുമില്ലയോ?

മർത്ത്യന്മാരൊരുത്തരുമിങ്ങു വരുന്നില്ലഹോ

സ്വസ്ഥനായ് വാഴുന്നു ഞാനത്ര വിഗതോദ്യമം

എന്തിതിനു സാരമൊരു ബന്ധം വിശേഷിച്ചിഹ

ചിന്തിച്ചരുളീടേണമമന്ദമഹിമാംബുധേ!