സത്യഭംഗം ചെയ്തേവം യുക്തമോ

രാഗം: 

നീലാംബരി

താളം: 

ചെമ്പട 16 മാത്ര

ആട്ടക്കഥ: 

രുഗ്മാംഗദചരിതം

കഥാപാത്രങ്ങൾ: 

മോഹിനി

സത്യഭംഗം ചെയ്തേവം യുക്തമോ നൃപതേ!

സത്യസന്ധന്‍ ഭവാനെന്നു കീര്‍ത്തി വിലസുന്നു പാരില്‍

മൽപ്രിയ നീയെന്നോടെന്നും അപ്രിയം ചെയ്കയില്ലെന്നും

സപ്രമോദം അന്നുചെയ്ത സത്യം ക്ഷിപ്രമേവം മറന്നിതോ?