രംഗം 1 സാകേതം, ഉദ്യാനം

രാഗം: 

തോടി

താളം: 

ചെമ്പട

ആട്ടക്കഥ: 

രുഗ്മാംഗദചരിതം

കഥാപാത്രങ്ങൾ: 

രുഗ്മാംഗദന്‍

സ്വൈരം വസന്‍ നിജപുരേ നൃപുംഗവോസാ-

വാരാമമേത്യ സരസാം ദയിതാം കദാചില്‍

ലീലാകുതൂഹലവശാദമലാംബുജാക്ഷീ-

മേവം ജഗാദ രമണീം രമണീയശീലാം

മാധുരി വിലസും ചാരു സാധുരീതി ചേരും

ചതുര്യശാലിനീ! ശൃണു ജീവനായികേ!

ചേതോഭവ ലീലോത്സവം ചെയ്തീടുവാന്‍ മോദാല്‍

സാദരം വരികരികില്‍ കാതരേക്ഷണേ!

കുംഭീവീരകുംഭകാന്തി കുമ്പിട്ടുകൈകൂപ്പും നിന്‍റെ

പന്തൊക്കും കൊങ്കയെന്മാറില്‍ പൈന്തേന്‍വാണി, ചേര്‍ക്ക