പട്ടിണികൊണ്ടുടനാര്‍ക്കും ഹേ നാഥാ

രാഗം: 

സുരുട്ടി

താളം: 

ചെമ്പട 16 മാത്ര

ആട്ടക്കഥ: 

രുഗ്മാംഗദചരിതം

കഥാപാത്രങ്ങൾ: 

മോഹിനി

പട്ടിണികൊണ്ടുടനാര്‍ക്കും ഹേ നാഥാ

പുഷ്ടി ബലാല്‍ നശിച്ചീടും

മട്ടലര്‍ബാണ സുവിഹാരം പരി-

തുഷ്ടികരം സുഖസാരം      

കേള്‍ക്കുക ഭവാന്‍ തീര്‍ത്തു ചൊല്ലാമഹം

നോല്‍ക്കുകയുമില്ല അത്രയുമല്ല

നോല്‍ക്കരുതിന്നു ഭവാനും 

വിഹരിക്കേണം അധികവുമധുനാ