കല്യാണാംഗ ക്രീഡിക്ക നാം

രാഗം: 

ദ്വിജാവന്തി

താളം: 

ചെമ്പട

ആട്ടക്കഥ: 

രുഗ്മാംഗദചരിതം

കഥാപാത്രങ്ങൾ: 

സന്ധ്യാവലി

കല്യാണാംഗ! ക്രീഡിക്ക നാം! കല്യതമാംഗ! മുദാ

പൂര്‍ണ്ണ ചന്ദ്രനുദിച്ചുയരുന്നു

തൂര്‍ണ്ണമിന്ദുരശ്മി വിലസുന്നു

വണ്ടുകള്‍ പൂമധു തെണ്ടി വനാന്തേ

കുണ്ഠതപൂണ്ടു പറന്നീടുന്നു

പ്രാണനാഥ കാണൂ പവനം പ്രാണമോദകകരമോഹനം

കാണുന്നില്ല കുസുമങ്ങളൊന്നുമിതിന്‍-

കാരണം കിമിഹ കോമളമൂര്‍ത്തേ?