രാഗം:
താളം:
ആട്ടക്കഥ:
ഇത്യുക്താ തനയേ സ്വമാതുരവരുഹ്യാങ്കേ ശയാനേ നൃപ-
സ്സത്യത്രാണപാരായണോസ്യ തു ഗളം ഛേത്തും യദാരബ്ധവാന്‍
ദൈത്യാരിസ്സ്വയമഭ്യുപേത്യ സഹസാ ഗൃഹ്ണന്‍ സഖഡ്ഗം കരം
പ്രീത്യാവോചദമും വിഷാദവിവശം വാചാ കൃപാപൂര്‍ണയാ
അരങ്ങുസവിശേഷതകൾ:
ഈ ശ്ലോകം പാടുമ്പോൾ രുഗ്മാംഗദൻ ഭഗവാനെ ധ്യാനിച്ച്, അമ്മയുടെ മടിയിൽ കിടക്കുന്ന ധർമ്മാംഗദനെ വെട്ടാൻ ഒരുങ്ങുന്നു. ധർമ്മാംഗദന്റെ കഴുത്ത് വെട്ടാൻ തുടങ്ങുമ്പോൾ പിന്നില്‍ പിടിച്ച തിരശ്ശീലയ്ക്കുള്ളില്‍ നിന്നും വിഷ്ണു പ്രത്യക്ഷപ്പെട്ട് രുഗ്മാംഗദന്‍റെ കൈ പിടിച്ച് അടുത്ത പദം.