രംഗം 7 വിശ്രവസ്സ് കൈകസിയെ സ്വീകരിക്കുന്നു.

ബാലികാജനമണിയുന്ന

രാഗം: 

എരിക്കലകാമോദരി

താളം: 

അടന്ത

ആട്ടക്കഥ: 

രാവണോത്ഭവം

കഥാപാത്രങ്ങൾ: 

വിശ്രവസ്സ്

പിതുരാജ്ഞയാം സുമധുരം തു കൈകസീ

സമവാപ വിശ്രവസമസ്യ പാദയോഃ

പതിതാം നിരീക്ഷ്യ പതിതാം ച കാങ്‌ക്ഷതീം

നിജഗാദ സോപി വചനം മുനീശ്വരഃ

ബാലികാജനമണിയുന്ന മഞ്ജുമൗലിമണേ, കേൾക്ക നീ

നീലക്കാർവേണീ നീരജോപമപാണീ!

ബാലകോകിലവാണീ – കല്യാണീ

അരുവയർകുലമതിൽ അരുമയിൽ പ്രദീപമായ്

മരുവും നീ ആരെന്നും കസ്യ പുത്രിയെന്നും

അരികിൽ വന്നീടുവാൻ കാരണമതും നിന-

ക്കഭിലാഷവുമെന്തെന്നുരചെയ്ക തരസാ.

സുരുചിരേ, ചാരുകചഭാരേ ഭൂരിഗുണവരേ നാരീ

സുലളിതതരാകാരേ!