രാഗം:
താളം:
ആട്ടക്കഥ:
വിശ്വോത്കൃഷ്ടവരപ്രതാപമഹിമാ നിശ്ശേഷശത്രൂൻ പുരാ
നിർജ്ജിത്യോഗ്രതരാൻ സുരാസുരമൃധേ ഘോരേ സുരാധീശ്വരഃ
വീര്യോദഗ്രജഭോഷ്മളസ്സുരജനൈസ്സാകം ത്രിലോകീമവൻ
സ്വൈര്യം സ്വർവനിതജനൈസ്സുരപുരേ ചക്രേ നിവാസം മുദാ
സ്വർല്ലോകാധിപതി ശചീവല്ലഭനനഘൻ
ഉല്ലാസയുതമാനസൻ കല്യാണനിലയൻ
കല്യമതി സുരജനതല്ലജനമലൻ
മല്ലികാശരോപമാനൻ മല്ലവിലോചനൻ
ബന്ധുരതരാംഗിമാരാം പന്തണിമുലമാരുടെ
അന്തരംഗേ വസിച്ചീടും സിന്ധുരഗമനൻ
ശത്രുജനങ്ങളെയെല്ലാം ചീർത്ത രണം തന്നിൽ
മിത്രപുത്രാലയേ ചേർത്തിട്ടെത്രയുമുദാരൻ
പന്നഗശയനകൃപാധന്യനുരുകീർത്ത്യാ
ഉന്നതനമരപുരിതന്നിൽ വാണീടിനാൻ