സാഹസമോടമർചെയ്‌വതിനായേഹി

രാഗം: 

കേദാരഗൌഡം

താളം: 

ചെമ്പട

ആട്ടക്കഥ: 

രാവണോത്ഭവം

കഥാപാത്രങ്ങൾ: 

ഇന്ദ്രൻ

നിശ്വാസോഗ്രാട്ടഹാസൈസ്ത്രിദശകുലപതിഃ കമ്പിതാശാന്തരോഭൂത്

സ്വർഗ്ഗപ്രാപ്താത്തവൃത്തിസ്തദനു ദനുസുതം സംഗരായാഹ്വയന്തം

നിശ്ശേഷാസ്ത്രാണി ധൃത്വാ കുലിശഭൃദധികം സ്പർദ്ധാമാനോ നിതാന്തം

പ്രാഹൈനം മാല്യവന്തം ഗിരമഭിപതിതം രാക്ഷസേന്ദ്രം രണായ

സാഹസമോടമർചെയ്‌വതിനായേഹി നരാശപതേ!

സഹിച്ചീടുന്നില്ലുള്ളം ദഹിച്ചീടുന്നു ഭവാൻ

വഹിച്ചീടുന്ന കർമ്മം നിനച്ചീടുമ്പോൾ;

മരിച്ചീടും നീ പോരിൽ, തിളച്ചീടും ചോരയിൽ

കുളിച്ചീടും കൂളികൾ ധരിച്ചീടേണം